നിർമ്മാണ മേഖല: സൗജന്യ പരിശീലനം

നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന സൂപ്പർവൈസർമാർ, എഞ്ചിനീയർമാർ, ഉദ്യോഗസ്ഥർ, ഉടമസ്ഥർ എന്നിവർക്ക് നിർമ്മാണ സങ്കേതിക വിദ്യകളെക്കുറിച്ചും, നിർമ്മാണ സാമഗ്രികളെക്കുറിച്ചും സൗജന്യ പരിശീലനം നൽകുന്നു. ആറു മാസക്കാലം ഓൺലൈൻ ആയി നടത്തുന്ന പരിശീലനത്തിൽ കോൺക്രീറ്റ്, സ്റ്റീൽ, തടി, കല്ല്, പ്ലാസ്റ്റിക്, തുടങ്ങിയ പദാർത്ഥങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള കെട്ടിടങ്ങൾ, ഇതര നിർമ്മിതികൾ എന്നിവയുടെ രൂപകല്പന, വരക്കൽ, അനുമതിവാങ്ങൽ, നിർമ്മാണം നിർമ്മാണ മേൽനോട്ടം, നിർമ്മാണ ചട്ടങ്ങൾ, സാമ്പത്തിക വിഷയങ്ങൾ, തുടങ്ങി സിവിൾ എഞ്ചിനീറിംഗിലെ അടിസ്ഥാന വിഷയങ്ങൾ എല്ലാം കൈകാര്യം ചെയ്യുന്നതാണ്. പരിശീലനത്തോടൊപ്പം സംശയനിവാരണവും ഉണ്ടാകും. സെന്റർ ഫോർ ഹാബിറ്റാറ്റ് & എൺവയോണ്മെന്റ് സ്റ്റഡീസ് നടത്തുന്ന ഈ പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകുന്നതാണ്. പന്ത്രണ്ടാം ക്ലാസ്/ഐ.ടി.ഐ ആണ് അടിസ്ഥാന യോഗ്യത. ബിരുദ ബിരുദാനന്തര വിദ്യാർത്ഥികൾക്കും, പഠനം കഴിഞ്ഞവർക്കും പങ്കെടുക്കാം. വൈകുന്നേരം 8 മുതൽ 9 മണി വരെയാണ് ഓൺലൈൻ പരിശീലനം. പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന വാട്സ്ആപ്പ് ലിങ്ക് വഴിയോ, ക്യൂ.ആർ. കോഡ് വഴിയോ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുക, അല്ലെങ്കിൽ 8075493974 എന്ന നമ്പറിൽ സന്ദേശം അയക്കുക.

താഴെ കൊടുത്തിരിക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുക